2013, ഡിസംബർ 21, ശനിയാഴ്‌ച

കഥ- ദളമർമ്മരങ്ങൾ

ദളമമ്മരങ്ങ

  പോക്കുവെയി  മാനത്ത്  ചെഞ്ചായം  തൂവി . കണ്ണെത്താ  ദൂരം  പരന്നു  കിടക്കുന്ന  കായലിന്റെ  ഓളപ്പരപ്പിലേക്ക് നോക്കി  ലിയ  നിന്നു.     സീ പ്രിസെസ്സ് എന്ന പഞ്ച  നക്ഷത്ര ഹോട്ടലിന്റെ അഞ്ചാം നിലയിലെ മുറിയി കായലിലേക്ക് തുറക്കുന്ന വലിയ ചില്ലുജനാലക്കരികിലായിരുന്നു  അവ . പ്രണയം പൂത്തുലഞ്ഞ  അവളുടെ കണ്ണുകളി  അസ്തമന സൂര്യന്റെ ചെങ്കിരണങ്ങ ർണ്ണചിത്രം വരയ്ക്കുന്നു . കായലിന്റെ മനോഹാരിത  ആവോളം നുകർന്ന് മതിമറന്നു നില്ക്കുന്ന അവ ഒരു ദേവതയെപ്പോലെ  തോന്നിച്ചു. അവാച്യമായ ഏതോ നിർവൃതിയിൽ ആറാടി അപൂർവമായ ആനന്ദത്തിന്റെ പരകോടിയി എത്തിയിരുന്നു ചിത്തം. മധുര സൊപ്നങ്ങളി  മുഴുകി ദിശയറിയാതെ ഒഴുകി നടക്കുന്ന മനസ്സിനു കടിഞ്ഞാണിടാ അവ ഒട്ടും ഇഷ്ടപ്പെട്ടില്ല. വിടർന്നചുണ്ടുകളി  മലരംബനോളിപ്പിച്ച  ഒരു ഗൂഡമന്ദസ്മിതം. കായലിൽനിന്നും വന്ന തണുത്ത കാറ്റ് അവളുടെ അഴിച്ചിട്ട അളകങ്ങളെ പാറിക്കളിപ്പിച്ചുകൊണ്ടിരുന്നുലിയ അതി  സുന്ദരിയായിരുന്നു. അന്തിവെയിലിലെ പൊൻകിരണങ്ങൾ  സൌന്ദര്യത്തിനു മാറ്റുകൂട്ടി.
  ഒരു ചുടുനിശ്വാസം പിൻകഴുത്തിൽ തട്ടിയപ്പോ അവ ചെറുതായൊന്നു ഞെട്ടി .അതോടൊപ്പം രണ്ടു കരങ്ങ അവളെ ചുറ്റിവരിഞ്ഞു. മനുവായിരുന്നു അത് , അവ മെല്ലെ  തിരിഞ്ഞു അവന്റെ കണ്ണുകളിലേക്കു നോക്കി. അതി സ്നേഹത്തിന്റെ ആഴക്കട അവ കണ്ടു , അതിന്റെ ആനന്ദതയിലെക്കവ ഊളിയിട്ടു . അവ മുഖം അവളുടെ കാതോടുചേത്തുരസിക്കൊണ്ട് മെല്ലെ  ചോദിച്ചു ,  ''എന്തേ.. തനിക്കിന്നും തലക്കുപിടിച്ചന്നു തോന്നുന്നല്ലോ?''  അതുകേട്ട് അവ നിറഞ്ഞു ചിരിച്ചു. സ്ഫടികം തറയി വീണുടഞ്ഞ പോലത്തെ ചിരി. അവന്റെ നെഞ്ചിലേക്ക് ചാരിനിന്നുകൊണ്ട് അവ ദൂരേക്ക് കൈചൂണ്ടിപ്പറഞ്ഞു. ''ദേ അങ്ങോട്ട്‌ നോക്ക് അങ്ങകലെയാ കായല്പരപ്പിലൂടെ നമ്മ ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി ഒരു തോണിയി  ഒഴുകി ഒഴുകി  അങ്ങനെ പൊകുന്നതൊന്ന് ഓത്തുനോക്കിക്കേ....''               അതുകേട്ട് അവ ഉറക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു.
''ഒരു പെഗ്ഗ് വോഡ്ക കഴിച്ചപ്പോഴേക്കും താ നിലയിലായല്ലോ.''
''താങ്ക്സ് മനുവേട്ടാ.. എനിക്കിനിയും കുടിക്കണം എന്നിട്ടാ വിദൂരതയിലേക്ക് നോക്കി നിന്റെ നെഞ്ചോടു ചേന്നുനിന്ന് സ്വോപ്നങ്ങളുടെ മായച്ചിറകിലേറി  അങ്ങനെ പറന്നു പറന്നു നടക്കണം'' ലിയ അവനെ തള്ളിമാറ്റി മദ്യക്കുപ്പിയിരുന്ന ടേബിളിനു നേരെ നടന്നു.
മനു അവളെ തടഞ്ഞു. ''ലിയാ.. വേണ്ട , നമുക്കുടനെ പോവണം അല്ലേ ഹൊസ്റ്റലി ചെല്ലുമ്പം ആകെ പ്രശ്നമാവും.''
''ഞാനെങ്ങോട്ടുമില്ല..''  അവ പിണങ്ങി ബെഡ്ഡി കയറി കമിഴ്ന്നു കിടന്നു.
മനുവിന്റെ സാംസങ്ങ് ഗാലക്സി ചിലച്ചു. അതിന്റെ വലിയ സ്ക്രീനി അവന്റെ മമ്മയുടെ മുഖം തെളിഞ്ഞു.
''മമ്മയാ..''  മിണ്ടെരുതെന്നവ അവളെ നോക്കി ആംഗ്യം കാട്ടി.
അവന്റെ അമ്മ  ആനി ആസ്ട്രേലിയയി നേഴ്സ് ആണ്. അച്ഛ ജോണ് ദുബായി ബിസിനസ്ചെയ്യുന്നു. അവ തമ്മി പിരിഞ്ഞിട്ടിപ്പോ എട്ടു ർഷത്തോളമായി. രണ്ടുപേരും വേറെ വിവാഹം കഴിച്ചു. ജന്മം നല്കിയതിന്റെ പ്രായശ്ചിത്തം പോലെ മകന്റെ അക്കൌണ്ടിലേക്ക് പണമയക്കാ മാത്രം അവ മത്സരിക്കുന്നു.
മനു ഫോണ്അറ്റൻഡ് ചെയ്തു. ''ഹലോ മമ്മാ...''
''മനൂ നീയിപ്പം എവിടാ...'' അവരുടെ പതിഞ്ഞ ശബ്ദം അവ കേട്ടു.
''മമ്മാ ഞാ ഫ്രെണ്ട്സിന്റെ കൂടെ ഒന്നു പുറത്തേക്കിറങ്ങി..’’ അവ പറഞ്ഞു.
''അധികം ചങ്ങാത്തവും ചുറ്റിക്കറക്കവുമൊന്നും വേണ്ടെന്നു നിന്നോട് ഞാ പറഞ്ഞിട്ടില്ലേ..., ഫൈന ഇയറാണെന്നുള്ള കാര്യം മറക്കണ്ട..., നന്നായി പഠിച്ചോണം.''  മമ്മയുടെ വാക്കുകളിലെ ഗൌരവം അവ തിരിച്ചറിഞ്ഞു.
''
പിന്നെ ഞാ വിളിച്ചത്, നിന്റെ അക്കൌണ്ടിലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് ബാലൻസ് ഒന്നു ചെക്ക്ചെയ്തേക്കണം.'' അതുകേട്ടപ്പോ അവന്റെ കണ്ണുക തിളങ്ങി.

''
ഓക്കേ മമ്മാ താങ്ക്സ്...'' പിന്നെയും അവ എന്തൊക്കെയോ പറഞ്ഞു . പക്ഷെ അവനതൊന്നും കേട്ടില്ല. അവന്റെ മനസ്സി പുതിയ പ്ലാനും പദ്ധതികലുമൊക്കെ രൂപപ്പെടുകയായിരുന്നു. ലിയയെയും കൂട്ടി മുന്നാറിലേക്കൊരു ടൂ നേരത്തേതന്നെ അവ പ്ലാ ചെയ്തതാണ്  ഇപ്പോ അതിനു സമയമായിരിക്കുന്നു. സത്യത്തി  പപ്പയെയും മമ്മയേയുമല്ല അവരയക്കുന്ന പണത്തെയാണ് ഇപ്പോളവ സ്നേഹിക്കുന്നത്.

ഫോണ്‍ കട്ടുചെയ്തശേഷം അവ ബെഡ്ഡിലേക്ക് ചാടിക്കയറി അവളെ ഇറുകെ പുണന്നുകൊണ്ടുപറഞ്ഞു ''അപ്പൊ അടുത്താഴ്ച നമ്മ മൂന്നാറിന് പോകുന്നു, താനെന്തുപറയുന്നു?  ''ഞാനെപ്പഴേ റെഡി...'' അവ ചിരിച്ചുകൊണ്ട് പറഞ്ഞു. ജീവിതം പരമാവധി അടിച്ചുപൊളിക്കുക എന്നതായിരുന്നു അവനെപ്പോലെതന്നെ അവളുടെയും ലക്‌ഷ്യം. അവളവന്റെ കണ്ണുകളി  അമർത്തി ചുംബിച്ചു.

ഹോട്ടലി നിന്നും ചെക്ക് ഔട്ട്‌ ചെയ്തു പുറത്തിറങ്ങിയപ്പോ  ഇരുട്ടുവ്യാപിച്ചു കഴിഞ്ഞിരുന്നു. മദ്യപിച്ചിട്ടുണ്ടായിരുന്നതിനാ വളരെ വേഗത കുറച്ചാണ് അവ ബൈക്കോടിച്ചത്. നഗരത്തി പലയിടത്തും പോലീസ് ചെക്കിങ്ങ് ഉണ്ടാവും. പിടിച്ചു കഴിഞ്ഞാ ആകെ പുലിവാലാകും.കൈക രണ്ടും അവന്റെ വയറിനു മീതെ ചുറ്റിപ്പിടിച്ച് ലിയ അവനോടു കൂടുത പറ്റിച്ചേർന്നിരുന്നു.
വിചാരിച്ചതുപോലെ തന്നെ കുറെ ദൂരം ചെന്നപ്പോ  അങ്ങേ ട്രാക്കിലൂടെ വന്ന ബൈക്കുകാരാ കൈകൊണ്ടാഗ്യം കാണിച്ചു. അപ്പുറത്ത് പോലീസ് ചെക്കിങ്ങ് ഉണ്ടെന്നു മനസ്സിലായി. അവനയാൾക്ക് മനസ്സി നന്ദി പറഞ്ഞു. മനു പെട്ടെന്ന് സൈഡ് ചേർത്ത് വണ്ടി നിർത്തി ആലോചിച്ചു.  ലക്ഷം വീട് കോളനിക്കരികിലൂടെ ഒരു ഷോർട്ട്കട്ടുണ്ട് അതിവഴി പോയാ ലിയ താമസിക്കുന്ന ഹൊസ്റ്റെലിന്റെ അടുത്തെത്താം. രാത്രിയായിക്കഴിഞ്ഞാ വഴി അത്ര സുരക്ഷിതമല്ല , എന്നാലും ഇപ്പം അതെ മാർഗമുള്ളൂ. അവ വണ്ടി അങ്ങോട്ട്‌ തിരിച്ചുവിട്ടു.
ഹൊസ്റ്റലിൽനിന്നും അല്പം അകലമിട്ട് മനു ബൈക്ക് നിർത്തി. അവ വാച്ചി നോക്കി സമയം എട്ടെരയായി. ലിയയിന്നും  മേട്രന്റെ ചീത്ത കേൾക്കേണ്ടി വരും, മനു മനസ്സിലോർത്തു. നശിച്ച  പെമ്പിറന്നോത്തീം അവരുടെ കുറേ നിയമങ്ങളും, അവനവരെ മനസ്സാ ശപിച്ചു. ലിയ ഹൊസ്റ്റെലിന്റെ ഗേറ്റ് കടന്നു പോകുന്നതു വരെ അവ നോക്കിനിന്നു.
വീട്ടിലെത്തിയപ്പോ  വിമലാമ്മ അവനെ കാത്തെന്നവണ്ണം സിറ്റൗട്ടി തന്നെയുണ്ടായിരിന്നു. മനു അവരെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ടകത്തെക്കു പോയി. ചെന്നപാടെ അവ ഡ്രസ്സ്‌ ഒന്നും മാറാതെ തന്നെ ബെഡ്ഡിലേക്ക് ചാഞ്ഞു.
 ''
മോനെ ഭക്ഷണമെടുത്ത്‌ വച്ചിട്ടുണ്ട് വന്നു കഴിച്ചിട്ട് കിടക്ക്‌.''    അവന്റെ പിറകെ വന്നു വിമലാമ്മ പറഞ്ഞു,
''
ഞാ പുറത്തൂന്നു കഴിച്ചു വിമലാന്റീ.. ഇനിയൊന്നും വേണ്ട...'' അത്രയും പറഞ്ഞ് അവ കണ്ണുകളടച്ചു കിടന്നു.
വിമലക്കും സുധാകരനും അവ മകനെപ്പോലെ തന്നെയാണ്. മനുവിന്റെ അച്ഛനും അമ്മയും വഴിപിരിഞ്ഞപ്പോ  മുത അവന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അവരാണ്. ജോണ്‍സ മാസവും നല്ലൊരുതുക അവര്ക്ക് ശമ്പളമായി നല്കുന്നുണ്ട്. മനുവിന്റെ വഴിവിട്ട പൊക്കുകളെക്കുറി ച്ചൊന്നും അവര്ക്ക് കൂടുതലായി അറിവില്ല. കൂട്ടുകാരുമൊത്തു പാർക്കിലും ബീച്ചിലുമോക്കെയുള്ള ചുറ്റിക്കറക്കം, കൂട്ടത്തി അല്പം മദ്യപാനം , അത്രയൊക്കെയേ  അവക്കറിയൂ.

പിറ്റേന്ന് മനു വളരെ വൈകിയാണ് എണീറ്റത്. ''മോനിന്നു കോളേജി  പോകുന്നില്ലേ.''  ബ്രേക്ക്ഫാസ്റ്റ് കഴികുന്നതിനിടയി വിമലാമ്മ അവനോടു ചോദിച്ചു. നല്ല സുഖമില്ലാത്തതുകൊണ്ട്  പോകുന്നില്ലെന്നായിരുന്നു അവന്റെ മറുപടി.

അകത്തു ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. അവ ചെന്ന് ഫോണെടുത്തു, ലിയയായിരുന്നു അത്. ‘’എന്തേ ഒരു മൂടില്ലാത്തപോലെ..  ഇന്നലത്തെ ഹാങ്ങോവ മാറിയിട്ടില്ലെന്നു തോന്നുന്നു, എന്തു പറ്റി മനൂ..?’’ അവ ചോദിച്ചു
 ''
ഏയ്‌ ഒന്നുമില്ല ലിയാ.. നിനക്കിന്നു ക്ലാസ്സുണ്ടോ?, എനിക്ക് നിന്നെ കാണാ തോന്നുവാ..'' 
“ചെറുക്കന്റെ ഉള്ളിളിരിപ്പെനിക്ക് മനസ്സിലായി... ഇന്നും ക്ലാസ് കുട്ടുചെയ്തു കറങ്ങണമെന്നുണ്ടല്ലേ..?” അവ ചിരിച്ചു  
 
സത്യമായും ലിയാ, നിന്റെ വിടര്ന്ന കണ്ണുകളിലേക്ക് നോക്കി എല്ലാം മറന്നിരിക്കാ ഇപ്പമെനിക്കുതോന്നുന്നു. മനു അല്പം റൊമാന്റിക്കായി.
''
വേണ്ട കുട്ടാ ഇന്നേതായാലും വേണ്ട.. എനിക്കും ആഗ്രഹമില്ലാഞ്ഞല്ല.. മോ കുളിച്ചു റെഡിയായി കോളേജി പോകാ നോക്ക്. ലിയ അവനെ പിന്തിരിപ്പിച്ചു.''
'
ഇന്നേതായാലും ഇനി കോളെജിലേക്കില്ല'' അവ പറഞ്ഞു.
''
ഓക്കേ മനൂ ഞാനിറങ്ങാ തുടങ്ങുവാ... പിന്നെ വിളിക്കാം '' അതു പറഞ്ഞവ ഫോണ്‍ വച്ചു.
മനു നിരാശയോടെ സെറ്റിയിലിരുന്നു. മേശപ്പുറത്തിരുന്ന ലാപ്ടോപ് അവനെ മാടിവിളിച്ചു. വിരസമായ പകലുകളി അവനാശ്വാസം അതായിരുന്നു. യുടുബിലും ഫേസ്ബുക്കിലുമൊക്കെ കയറിയിറങ്ങി സമയം പോകുന്നതറിയില്ല. ടി വി കാണുന്നതേ അവനിഷമല്ല . അവ ലാപ്ടോപ്പുമെടുത്തു ബെഡ്ഡി കയറിക്കിടന്നു.
പിന്നീടുള്ള ദിവസങ്ങ മൂന്നാ യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു അവ. മനു മുൻപ് രണ്ടുമൂന്നു തവണ പോയിട്ടുള്ളതാണ്. അവന്റെ ഒരു ഫ്രെണ്ട് മുഖേന നേരത്തെ വിളിച്ച് ഹോട്ടലി റൂം ബുക്ക്‌ ചെയ്തു. വീട്ടിലേക്കു പോകുന്നെന്നാണ് ലിയ ഹോസ്റ്റലി പറഞ്ഞത്. പിറ്റേ ഞായറാഴ്ച രാവിലെ തന്നെ അവ പുറപ്പെട്ടു.മനുവിന്റെ കാറിലായിരുന്നു യാത്ര. ലിയ അന്നു വളരെ ഹാപ്പിയായിരുന്നു.
നേരിയമംഗലം ഫോറെസ്റ്റ് ഏരിയയും പാലവുമൊക്കെ കടന്ന് കാ ഓടിക്കൊണ്ടിരുന്നു. നനുത്ത മഞ്ഞിന്റെ ആവരണം പുതച്ചു നില്ക്കുന്ന കൂറ്റ മലനിരകളും വെള്ള ച്ചാട്ടങ്ങളുമൊക്കെ കണ്ടുതുടങ്ങി. ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മനു വണ്ടി നിർത്തി.അവ പുറത്തിറങ്ങി. അതി മനോഹരമായ കാഴ്ച നോക്കി അവ മതിമറന്നു നിന്നു. പളുങ്ക് മണിക പോലെ ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളികൾക്കടിയിൽ നനയാ അവൾക്കു തോന്നി. ലിയ മനുവിനെയും പിടിച്ചുവലിച്ചുകൊണ്ട് അവിടേക്കിറങ്ങി. ഐസ് പോലെ തണുത്ത ജലകണങ്ങ ദേഹത്തു പതിച്ചപ്പോ അവൾക്കു മേലാകെ കുളിരുകോരി. ലിയ പരിസരം മറന്ന് മനുവിനെ കെട്ടിപ്പിടിച്ചു.അവനുമത് ആവോളം ആസ്വദിക്കുകയായിരുന്നു. എവിടെനിന്നോ ടൂ വന്ന പോക്കിരിപ്പിള്ളാരുടെ കൂക്കുവിളിയും കമെന്റടിയുമൊക്കെ കേട്ടപ്പോഴാണ് അവ പരിസരബോധം വീണ്ടെടുത്തത്. വെള്ളത്തി കുതിർന്ന്‌ അവരുടെ വസ്ത്രങ്ങ ദേഹത്തോ ടോട്ടിപ്പിടിച്ചിരുന്നു.സ്വന്തം ശരീരത്തിലേക്ക് നോക്കിയപ്പോ ലിയക്ക്‌ ലജ്ജ തോന്നി.മനുവിന്റെ കണ്ണുകളി അവളൊരു ഒരു വെണ്ണക്ക  ശില്പം പോലെ തോന്നിച്ചു. ഡ്രസ്സ്‌ ചെയ്ഞ്ചുചെയ്തു തിരികെ വന്നു കാറി കയറുമ്പോ രണ്ടുപേരും തണുപ്പുകൊണ്ട് ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
മുപോട്ടു പോകുംതോറും തണുപ്പ് കൂടി വന്നു. ഇടക്ക് മനു കാ സൈഡൊതുക്കി നിത്തിയിട്ട് പിറ്റിലിരുന്ന ബാഗ്‌ തുറന്ന് വിലകൂടിയ മദ്യക്കുപ്പി പുറത്തെടുത്തു. ''ഇനി ഇവനെയല്പ്പം അകത്താക്കാതെ മുപോട്ടു പോയാ ശരിയാവില്ല.'' മനു ചിരിച്ചുകൊണ്ട് പറഞ്ഞു.
ലിയക്കും ഉത്സാഹമായി. അവനോടൊപ്പം കൂടിയതി
പ്പിന്നെ അവളും മദ്യപാനം ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പക്ഷെ കയ്പ്പുകരണം സോഡാ ഒഴിച്ചു കുടിക്കുന്നത് അവള്ക്കിഷ്ടമല്ല. അവള്ക്കുവേണ്ടി സെവനപപിന്റെ രണ്ടു ബോട്ടിലുകൂടി കരുതാ മനു മറക്കാറില്ല .
മദ്യം അന്നനാളത്തിലൂടെ താഴേക്കെരിഞ്ഞിറങ്ങി സിരകക്കു ചൂടുപകന്നപ്പോ എന്തെന്നില്ലാത്ത ഉണവ്. മനു വണ്ടി മുന്പോട്ടെടുത്തു അവന്റെ കാലുക ആക്സിലരേട്ടറിനെ   ഞെരിച്ചമത്തി. വളഞ്ഞുപുളഞ്ഞ പാതയിലൂടെ കാ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ലിയ സോപ്നച്ചിറകിലെറി പറക്കാ തുടങ്ങി. അല്പം മദ്യം ഉല്ലിചെന്നാല്പിന്നെ അവളങ്ങനെയാണ്. ഇണയരയന്നങ്ങ ഒഴുകി  നടക്കുന്ന  മാനസ സരോവരവും അതിലെ  ഓളപ്പരപ്പി  പാറിക്കളിക്കുന്ന  സ്വർണപ്പക്ഷികളുമൊക്കെയാണ്  പിന്നെയവളുടെ മനസ്സി. അതിലൊരു പക്ഷിയായി അവ പാറിപ്പറന്നങ്ങനെ നടക്കും. ഏതോ ഒരു പുതിയ ഹിന്ദിപ്പാട്ട് അവളുടെ ചുണ്ടി തത്തിക്കളിക്കുന്നുണ്ട്. ഡ്രൈവിങ്ങി  തന്നെയാണ് മനുവിന്റെ ശ്രദ്ധ. കോടമഞ്ഞ്‌ ഇടയ്ക്കിടെ അവന്റെ കാഴ്ച്ചയെ മറയ്ക്കുന്നുണ്ടായിരുന്നു.
നയന മനോഹരമായ കാഴ്ചക  അവരുടെ പ്രണയഭാവങ്ങൾക്ക് പുതുജീവ പകർന്നു. പ്രകൃതിയുടെ മാസ്മരിക ഭാവം കണ്ടാനന്ദിക്കാ അവ പലയിടത്തും വണ്ടിനിര്ത്തി പുറത്തിറങ്ങി. കണ്ണി കണ്ണി നോക്കി എല്ലാം മറന്ന്   സ്നേഹത്തിന്റെ അനന്ത വിഹ്ഹായസ്സി അലിഞ്ഞ് അവ നിന്നു. പ്രണയമെപ്പോഴും അങ്ങനെയാണ് ആകാശം  പോലെ അനന്ദമായി ആവേശമായി നിറഞ്ഞ് അത് മനസിനെ കീഴടക്കും.പിന്നെ ഒന്നിനും  അതിവരംബുകലില്ലാത്ത  അവസാനമില്ലാത്ത അവസ്ഥ. അപ്പോ വ്യഥകളെല്ലാം അകന്ന് മനസ്സിന് പഞ്ഞിക്കെട്ടുപോലെ ഭാരമില്ലാതാവും.പിന്നെയത് കുളിർമഞ്ഞു പോലെ പോഴിഞ്ഞിറങ്ങി ആത്മാവിന്റെ അന്തരാളങ്ങളി സോപ്നങ്ങളെ തൊട്ടുണർത്തും.
 ഹോട്ടെലി എത്തുമ്പോ സൂര്യ മലനിരകക്കപ്പുറം മറഞ്ഞിരുന്നു. റൂമിലെത്തി ചെറുചൂടുവെള്ളത്തി കുളികഴിഞ്ഞ് അവ ഭക്ഷണത്തിന് ർഡർ ചെയ്തു.ചൂട് പൊറോട്ടയും ചിക്ക ഫ്രൈയുമായി വന്ന വെയിറ്റ പയ്യരണ്ടുപേരെയും നോക്കി ർഥംവച്ചൊന്നു മന്ദഹസ്സിച്ചു. കാണുന്നവർക്ക് ഹണിമൂണിന് വന്ന നവ ദമ്പതികളെപ്പോലെ തോന്നാ  താലിയുള്ള ഒരു മാല ലിയ കഴുത്തിലണിഞ്ഞിരുന്നു. രാവിലെ നിര്ബന്ധിച്ചു മനുവിനെക്കൊണ്ടുതന്നെ അവ കഴുത്തിലണിയിച്ചതാണത്. അവനതു കഴുത്തി കെട്ടിക്കൊടുത്തപ്പോ ലിയ ഏതോ മാസ്മര നിവൃതിയിലാനെന്നവനുതോന്നിയിരുന്നു. ഭക്ഷണം കഴിച്ചശേഷം ബെഡ്ഡി വന്നിരിക്കുമ്പോ മനുവിന് ഒരു നവവരന്റെ ഭാവമായിരുന്നു. ബെഡ് ലാമ്പിന്റെ  ഇളം മഞ്ഞവെളിച്ചത്തി ലിയ ഒരു സൊർണ  ൽസ്യമായ് തിളങ്ങി. മുഖത്തോടു മുഖം നോക്കിയിരുന്ന അവരുടെ നയനങ്ങ പരസ്പരം സ്നേഹത്തിന്റെ ആഴമളന്നു. മനസ്സിന്റെ മായച്ചെപ്പി ഒളിപ്പിച്ചുവച്ച മൃദുല വികാരങ്ങളോരോന്നായ് ചിത്രശലഭം കണക്കെ ചിറകടിച്ചു പറന്നുമഴക്കാറ് കണ്ട മയിലുകലെപ്പോലെ അവ ആനന്ദ നൃത്തമാടി.
പിറ്റേന്ന് കാറുമെടുത്ത് അവ കറങ്ങാനിറങ്ങി. മൂന്നു ദിവസങ്ങ ഒരിക്കലും  മറക്കാനാവാത്ത  നിമിഷങ്ങ അവർക്കു സമ്മാനിച്ചു. തിരികെപ്പോരാതന്നെ  ലിയക്ക്‌ മടിയായിരുന്നു. ദിവസങ്ങളി അവളുടെ മനസ്സ് അത്രമാത്രം ആനന്ദിച്ചിരുന്നു. തിരികെ യാത്ര തിരിക്കുമ്പോത്തന്നെ  രണ്ടുപേരും നല്ല ലഹരിയിലായിരുന്നു.മനു മുസിക് സിസ്റ്റെം ഓണ്‍ ചെയ്തു . ബ്രിട്നി സ്പിയേഴ്സിന്റെ  പുതിയ ബത്തിലെ പാട്ട്. അതിലെ ചടുല താളങ്ങ  വൂഫറുകളുടെ മുഴക്കത്തിനോത്തു കാതി പ്രകമ്പനം കൊണ്ടപ്പോ അതിനൊത്തു ചുവടുവെയ്ക്കാ അവ കൊതിച്ചു. മദ്യത്തിന്റെ ലഹരി കൂടിയായപ്പോ കാറിനു വേഗത പോരെന്നവൾക്ക തോന്നി. മനുവിന്റെ തോളിലൂടെ കയ്യിട്ടുകൊണ്ട് അവ  വേഗത കൂട്ടാ വേണ്ടി അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. മനുവിന്റെ കാലുക വീണ്ടും ആക്സിലേറ്ററി  അമന്നു . പലയിടത്തും ഹെയർപിൻ വളവുകളുള്ള റോഡി പലപ്പോഴും വണ്ടിയുടെ നിയന്ത്രണം കൈവിട്ടു പോകുന്നതായി അവനു തോന്നി. പെട്ടെന്നാണ്  റോഡി കുറച്ചു മുന്പിലായി  വേഗത്തി റോഡ്‌ മുറിച്ചു കടക്കുന്ന ഒരു അമ്മയും കുഞ്ഞും മൂടമഞ്ഞിന്റെ മറവിലൂടെ അവന്റെ കണ്ണി തെളിഞ്ഞത്ഉട തന്നെ അവ  സഡണ്‍ ബ്രെക്കിട്ടെങ്കിലും വൈകിപ്പോയിരുന്നു. കണ്ണടച്ച് തുറക്കുന്ന നേരത്തിനുള്ളി അതു സംഭവിച്ചു.  റോഡിനപ്പുറം കുത്തനെയുള്ള  മലഞ്ചെരിവി   അമ്മയുടെയും കുഞ്ഞിന്റെയും മരണ രോദനം അവ കേട്ടു. ലിയ ഭയന്നു പോയിരുന്നു. മനു കാ പിന്നോട്ടെടുത്തു. മരം കോച്ചുന്ന  തണുപ്പിലും അവ നന്നായി വിയർത്തിരുന്നു. മദ്യത്തിന്റെ ലഹരിയെല്ലാം ആവിയായി പോയി. റോഡി പലയിടത്തായി രക്തത്തുള്ളിക ചിതറിക്കിടക്കുന്നത്തവ കണ്ടു. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. ഡോ തുറന്നു പുറത്തിറങ്ങി നോക്കാ ഭയം ഇരുവരെയും അനുവധിച്ചില്ല.
പിന്നീടുള്ള യാത്രയി ഇരുവരും മൂകരായിരുന്നു. എങ്ങനെയെങ്കിലും നാടെത്തിയാ മതിയെന്നായി. മഞ്ഞിന്റെ മറവിലൂടെ കണ്ട  സ്ത്രീയുടെയും കുഞ്ഞിന്റെയും ദയനീയ മുഖം അവന്റെ മനസ്സിനെ  നീറ്റുന്നുണ്ടായിരുന്നു. ലിയയെ ഹൊസ്റ്റെലിലിറക്കി ചെന്നപാടെ അവ ബെഡ്റൂമി കയറി കതകടച്ചു കിടന്നു. വിമലാമ്മ വന്നു വാതിലി തട്ടിയെങ്കിലും അവ തുറന്നില്ല. തകർന്ന മുഖഭാവത്തോടെ അകത്തേക്ക് പോവുന്ന മനുവിനെ അവ കണ്ടതാണ്. അവർക്ക് ആകെ  ആധിയായി.സുധാകരനെ വിളിക്കാ വേണ്ടി അവ പുറത്തേക്ക് പോയി.   എന്നും വൈകുന്നേരം ഷാപ്പി കയറി ഒരുകുപ്പി കള്ളടിക്കുന്ന ശീലം അയാൾക്കുന്ടായിരുന്നു. വിമലമ്മ ചെല്ലുമ്പോ അയാ ഷാപ്പി നിന്നിറങ്ങിയിരുന്നു. അവ സുധാകരനോട് വിവരം പറഞ്ഞു.സുധാകരന്റെ നടപ്പിനു വേഗതകൂടി. മുറിയടച്ചിരിക്കുന്നശീലം മനുവിനില്ലെന്ന് അയാൾക്കറിയാമായിരുന്നു. അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് അയാ മനസ്സിലോർത്തു . അവന്റെ പപ്പാ വിളിച്ചിട്ടുണ്ടാവുമോ..? കുറച്ചു നാളായി ബിസിനെസ്സി സഹായിക്കാനായി ദുബായിലേക്ക് ചെല്ലാ ജോണ്‍സെ അവനെ നിബന്ധിക്കുന്നതായിട്ടറിയാംഅവന്റെ അമ്മയ്ക്ക് പക്ഷെ അവനെ  ഹയ സ്റ്റഡീസിന് വിടാനാണ് താല്പര്യം . അക്കാര്യത്തിലും അവ തമ്മിലിപ്പോ മത്സരം തുടങ്ങിയിട്ടുണ്ട് .അവനു നാട്ടിൽനിന്നു പോകാ തീരെ  താല്പര്യമില്ലതാനും . ജോണ്‍സെ വിളിച്ച് എന്തെങ്കിലും വഴക്ക് പറഞ്ഞിട്ടുണ്ടാവുമോ ? ഇപ്പഴത്തെ പിള്ളാരാ..  മുൻപിൻ നോക്കാതെ എന്തെങ്കിലും  അവിവേകം കാണിച്ചാ...  ഓടിക്കിതച്ചു വീട്ടിലേക്കു നടക്കുന്നതിനിടയി സുധാകരന്റെ മനസ്സിലെ ചിന്തക അതൊക്കെയായിരുന്നു.
ചെന്നപാടെ അയാ ശക്തിയായി കതകി തട്ടി വിളിച്ചു. ‘ മനൂ.. വാതി തുറക്ക്..’ അവ രണ്ടുപേരും മാറിമാറി വിളിച്ചു . വാതിലിന്മേലുള്ള ഇടിക്കു ശക്തി  കൂടിയപ്പോ പെട്ടന്ന് വാതി തുറക്കപ്പെട്ടു. വാതി തുറന്ന മനുവുന്റെ കണ്ണുകളി  കത്തുന്ന ദേഷ്യം അവ കണ്ടു.
''എന്താ... എന്തുവേണം, ഒന്ന് സ്വസ്ഥമായി കിടക്കാനും സമ്മതിക്കില്ലാന്നു വച്ചാ...''  അവന്റെ ശബ്ദത്തിന് ഒരിക്കലുമില്ലാത്ത മൂർച്ചയുണ്ടായിരുന്നു.
''മോനെ.. അത്..   മോ  വിഷമിച്ച് അകത്തെക്കുപോവുന്നതുകണ്ടു.. പതിവില്ലാതെ കതകും അടച്ചു കുറ്റിയിട്ടു,   ഞങ്ങളാകെ പേടിച്ചുപോയി.. അതാ.. വിമലാമ്മ ജാള്യതയോടെ അത്രയും പറഞ്ഞൊപ്പിച്ചു.
''അതിനിങ്ങനെ  കതകിടിച്ച്ചു  പൊളിക്കേണ്ടകാര്യമുണ്ടോ...?  ശരി ഇനി ഞാ കതകു പൂട്ടുന്നില്ല...   പ്രശ്നം തീർന്നല്ലോ..'' അവ  ദേഷ്യപ്പെട്ട് അകത്തേക്ക്  പോയി.സുധാകരനും വിമലാമ്മയും സ്തബ്ദരായി നിന്നുമനുവിൽനിന്നും ഇങ്ങനോരനുഭവം അവർക്കാദ്യമാണ്. അവ ഒന്നും മിണ്ടാതെ പിൻവാങ്ങി.
അവരോടു ദേഷ്യപ്പെട്ടത്തി മനുവിനും വിഷമമുണ്ടായിരുന്നു . അവന്റെ അച്ഛനും അമ്മയും സ്വൊന്തം സുഖം തെടിപ്പോയതിൽപ്പിന്നെ സ്നേഹവും  കരുതലുമൊക്കെ അറിഞ്ഞത് അവരില്നിന്നുമാണ് . അപ്പോത്തന്നെ പോയി അവരോടു സോറി പറയണമെന്ന് അവനു തോന്നി . പക്ഷെ എണീറ്റുപോകാ മനസ്സുവന്നില്ല. പുകയുന്ന മനസ്സോടെ അവ കണ്ണുകളടച്ച്  ഉറക്കം വന്നു പുൽകുന്നതും കാത്തുകിടന്നു. രാത്രിയിലെപ്പോഴോ ഒരു ദുസൊപ്നത്തിന്റെ അന്ത്യത്തി അവ ഞെട്ടിയുണർന്നു. ഭീതിപ്പെടുത്തുന്ന ഒരു സോപ്നമായിരുന്നു അത്.വിജനമായ ഏതോ ഘോര വനാന്തരത്തി അവനൊറ്റക്ക്. എവിടെയും ക്രൂര മൃഗങ്ങളുടെ മുരള്ച്ച്ചയും ർജനങ്ങളും മാത്രം . അവിടെ വള്ളിപ്പട പ്പുകൾക്കിടയിലൂടെ അവനെ പിന്തിടരുന്ന രണ്ടു ചുവന്ന കണ്ണുക . ഇരയെ  കൊത്തിപ്പറിക്കാ വെമ്പുന്ന കഴുകന്റെ പോലത്തെ കണ്ണുകൾ. അതടുത്തെക്ക് വരികയാണ്  .ഓടി രക്ഷപ്പെടണംഎന്നുണ്ടെങ്കിലും കാലുക ചലിക്കുന്നില്ല .ഒരു നിലവിളി അവന്റെ തൊണ്ടയി കുരുങ്ങി. അതൊന്നുകൂടി ർക്കാൻ പോലും അവ ഭയന്നു. പിന്നീടവന് ഉറങ്ങാനേ കഴിഞ്ഞില്ല.
പുലർച്ചെ പതിവിലും നേരത്തെ തന്നെ അവ എണീറ്റു. പത്രത്തിലും ടീവിയിലുമൊക്കെ ഒരു ദുരന്ത വാർത്ത അവ പ്രതീക്ഷിച്ചു.പക്ഷെ അങ്ങനെയൊരു വാർത്ത എവിടെയും ഉണ്ടായിരുന്നില്ല. എന്നും വൈകിയുണന്ന് അലസമായി മൊബൈലിലോ ലാപ്ടോപ്പിലോ കണ്ണും നട്ടിരിക്കാറുള്ള മനു പത്രം അരിച്ചുപെറുക്കി വായിക്കുന്നതും ടീവി ഓണ്‍ചെയ്ത് ന്യൂസ്‌ ചാനലുക മാറ്റിമാറ്റി കാണുന്നത് സുധാകരനി കൌതുകമുണർത്തി. പക്ഷെ തലേന്നത്തെ അനുഭവം ത്തിട്ടാവാം അയാളൊന്നും അവനോടു ചോദിച്ചില്ല.
പ്രഭാത ഭക്ഷണം കഴിക്കാനെത്തിയപ്പോ മനു രണ്ടുപേരോടും സോറി പറഞ്ഞു. അവരുടെ പരിഭവം അതി തീരാനുള്ളതെ ഉണ്ടായിരുന്നുള്ളൂ. തലേന്നു നടന്ന സംഭവങ്ങളെക്കുറിച്ചൊന്നും അവ അവരോടു പറഞ്ഞില്ല. കുറെക്കഴിഞ്ഞപ്പോ ലിയ വിളിച്ചു.അവളുടെ ശബ്ദത്തിലെ വിഷാദം എത്രയെന്ന് അവനറിയുന്നുണ്ടായിരുന്നു. പക്ഷെ അവ പറഞ്ഞ കാര്യങ്ങ അവനി ഞെട്ടലുണർത്തി.തലേ രാത്രി അവ കണ്ടതുപോലെ ഒരു സ്വൊപ്നം അവളും കണ്ടിരുന്നു. ഇന്നലത്തെ സംഭവങ്ങ മനസ്സിനുണ്ടാക്കിയ തോന്നലുകളാവാം സോപ്നമായി പരിണമിച്ചതെന്ന് അവ സമാധാനിക്കാ ശ്രമിച്ചു.
ദിവസങ്ങ കഴിയവേ എല്ലാം മെല്ലെ അവരുടെ മനസ്സിൽനിന്നും മാഞ്ഞുപോയ്ക്കൊണ്ടിരുന്നു. വീണ്ടും അവരുടെ ജീവിതത്തിനു ചാടുലതാളങ്ങ കൈവന്നു. ലിയുടെ എക്സാം തീരുന്ന ദിവസം, ഒരു ദിവസം കൂടിക്കഴിഞ്ഞാ അവൾക്കു നാട്ടിലേക്ക് പോവണം. പിന്നീട് ഹോസ്റ്റലി താമസിക്കാ കഴിയില്ല. അവ മമ്മിയെ വിളിച്ചു വീട്ടിലേക്കു വരുന്ന വിവരം പറഞ്ഞു.പപ്പയെയും മമ്മിയെയുമൊക്കെ കണ്ടിട്ട് മാസമൊന്നു കഴിഞ്ഞിരിക്കുന്നു. താ ചെല്ലുമെന്നറിഞ്ഞാ  മമ്മി ഇപ്പം മുതലേ  ഒരുക്കങ്ങ തുടങ്ങും. ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിത്തരാ മമ്മിക്കു വലിയ ഉത്സാഹമാണ്. സ്നേഹമയിയായ അവരെക്കുരിച്ചോത്തപ്പോ അവളുടെ കണ്ണ് നനഞ്ഞു. മനുവിനെ കാണാതെയിരിക്കുന്ന കാര്യം അവൾക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല.എങ്കിലും പോവാതെ നിവർത്തിയില്ല. അവസാന ദിവസം അവ അടിച്ചുപൊളിക്കാ തന്നെ തീരുമാനിച്ചു. മനുവിന്റെ ബൈക്കിനു പിന്നിലിരുന്നു ബീച്ചിലേക്ക് പോവുമ്പോ അവളെന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു.

 
പഞ്ചാര മണലിലൂടെ ലിയുടെ കൈപിടിച്ചു നടക്കുമ്പോ  എതിരെ വന്ന സോമശേഖര മാഷിനെയും സൈനബറ്റീച്ചറെയും മനു കണ്ടു. മനുവിന്റെ അയ വക്കക്കാരനാണ്  സോമശേഖര മാഷ്‌ . അവരുടെ തീവ്രപ്രണയത്തിന്റെ കഥ പലപ്പോഴും ലിയയോടവ പറഞ്ഞിട്ടുണ്ട്. മൊബൈലും ഇന്റെർനെറ്റുമൊന്നും ഇല്ലാതിരുന്ന കാലത്ത് നോട്ടുബുക്കിന്റെ  താളി കുറിച്ച്ചിട്ട അക്ഷരങ്ങളിലൂടെ പ്രണയത്തെ അറിഞ്ഞവ. സമൂഹത്തിന്റെ വിലക്കുക മറികടന്നു സ്വൊപ്നം കണ്ടവ. ത്യാഗങ്ങളും യാതനകളും സഹിച്ച് ഒരുമിച്ചൊരു ജീവിതം അവ കെട്ടിപ്പടുത്തു. ആദ്യമൊക്കെ സമൂഹം അവരെ കല്ലെറിഞ്ഞെങ്കിലും സ്നേഹസമ്പൂർണ്ണമായ ഒരു ജീവിതം കൊണ്ട് അവരതു മാറ്റിപ്പറയിച്ചു. ടീച്ചർമാരായ രണ്ടുപേരും ഇപ്പോ റിട്ടയ ആയി. ജീവിത സായാഹ്നത്തിലും അവ  പ്രണയത്തിന്റെ മനോഹാരിത നുകർന്നു നടക്കുന്നു. കൂടെയുള്ളതാരെന്നുള്ള മാഷിന്റെ ചോദ്യത്തിന് ഫ്രെണ്ടാണെന്നായിരുന്നു അവന്റെ മറുപടി. ലിയയെ നോക്കി സൈനബ ടീച്ച സ്നേഹത്തോടെ ചിരിച്ചു. അവർക്കും രണ്ടു പെണ്‍മക്കളാണ്. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. അവ പഞ്ചാരമണലിലിരുന്നു കുറെ നേരം സംസാരിച്ചു.
മനുവും ലിയും കടലി കുളിക്കാനായിറങ്ങി. നുരഞ്ഞു പതഞ്ഞു വന്ന് കരയെപ്പുണർന്നു പോവുന്ന തിരമാലകൾക്കൊപ്പം അവ ർത്തുരസിച്ചു.പരസ്പരം കേട്ടിപ്പുനർന്നവർ ആകാശത്തേക്ക് നോക്കി കൂവിവിളിച്ചു. ചിന്നിച്ചിതരുന്ന തിരമാലകളി സായാഹ്ന വെയിണപ്രഭ വിടത്തുന്നുണ്ടായിരുന്നു. അത് കണ്ടു മതിമറന്ന് അതിനൊപ്പം ഉയന്നുപൊങ്ങി അവ ആനന്ദിച്ചു. അവ കടലിനിന്നും കയറിയപ്പോ സന്ധ്യ മയങ്ങിയിരുന്നു. ബൈക്കിനരികിലേക്ക് നടക്കുമ്പോ ഇരുവരും നന്നേ ക്ഷീണിച്ചിരുന്നു. തിരികെ ബൈക്കിനു പിന്നി കയറുമ്പോ അവ തിരിഞ്ഞു കടലിലേക്കു നോക്കി. കട വീണ്ടും വീണ്ടും തന്നെ മാടിവിളിക്കുന്നതായി അവൾക്കു തോന്നി. പഠിക്കാനായി നഗരത്തി വന്നതും മനുവിനെ പരിചയപ്പെട്ടതും അവരുടെ സ്നേഹവും ഒത്തുചെരലുകലുമെല്ലാം ഓരോന്നായ് മനസ്സി തെളിഞ്ഞു. എല്ലാം അവസാനിക്കുകയാണ്.ർത്തപ്പോൾ അവളുടെ കണ്ണുക നിറഞ്ഞു.നാളെ രാവിലെ നാട്ടിലേക്ക് പുറപ്പെടണം. അപ്പോ പപ്പയുടേയും മമ്മിയുടെയും മുഖം അവ മനസ്സിലോത്തു.
വണ്ടി മെയി റോഡിലേക്ക് കയറിയപ്പോ മനുവിന്റെ മൊബൈലിലേക്ക് ഒരു കോ വന്നു. പരിചയമില്ലാത്ത നമ്പരായിരുന്നു. അവ ബൈക്ക് നിർത്തി ഫോണെടുത്തു. അവന്റെ ചെവിയി വന്നലച്ച കനത്ത ശബ്ദം ഒരു പോലീസ് ഓഫീസറുടെതായിരുന്നു. അവന്റെ കാറിടിച്ചു  മരിച്ച ലതികയുടെയും കുഞ്ഞിന്റെയും  കേസ് അന്വേഷിച്ച് അവന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അത് . അയാളുടെ ചോദ്യങ്ങ മനുവിന്റെ ചെവിയി ചാട്ടുളിപോലെ തുളച്ചു കയറി. പല ചോദ്യങ്ങള്ക്കും അവനുത്തരം മുട്ടിഒരുപാട് നേരം മലഞ്ചെരുവി ആരും രക്ഷിക്കാനില്ലാതെ ചോര വാർന്നുകിടന്നാണ് അവ മരിച്ചതെന്നുകൂടി കേട്ടപ്പോ അവനു ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. അവരെ രക്ഷിക്കാ ശ്രമിക്കാതെ പോരാ തോന്നിയ നിമിഷത്തെ അവ ശപിച്ചു. സത്യത്തി താ ഭയന്ന് പോയിരുന്നു.
''പണക്കൊഴുപ്പിന്റെ അഹങ്കാരം തലക്കുപിടിച്ച നിന്നെയൊക്ക നന്നാക്കാ ർക്കും പറ്റില്ലെടാ'' പച്ചത്തെറിയുടെ അകമ്പടിയോടെ പിന്നീടയാ പറഞ്ഞതൊന്നും അവ കേക്കുന്നുണ്ടായിരുന്നില്ല. പെട്ടന്ന് ഫോണ്കട്ട് ചെയ്തിട്ട് അവ ബൈക്ക് സ്റ്റാർട്ട്ചെയ്തു. ലിയ കാര്യമന്വെഷിച്ചെങ്കിലും അവനൊന്നും പറഞ്ഞില്ല.കണ്ണുകളി അന്ധത ബാധിക്കുന്നതായി അവനുതോന്നി. സ്ത്രീയുടെ ദയനീയമായ രണ്ടു കണ്ണുക അവന്റെ മുന്നി തെളിഞ്ഞു.പെട്ടന്ന് കണ്ണുകക്കൊരു രൌദ്രഭാവം കൈവരുന്നതായി അവ കണ്ടു. ചോരച്ചുവപ്പാന്ന കണ്ണുക അവനെ മാടി വിളിക്കുന്നു. അവ സൊപ്നത്തി കണ്ട അതേ കണ്ണുക. മാനുവിന്റെ കൈകആക്സിലരേട്ടറിലമർന്നു. ബൈക്കിന്റെ ചക്രങ്ങൾക്കു ഭ്രാന്തമായ വേഗത കൈവന്നു. ഒരു മുരച്ചയോടെ അത് മുന്നോട്ടു കുതിച്ചു പാഞ്ഞു. ഹെഡ് ലൈറ്റ് തെളിച്ച്  എതിരെ പാഞ്ഞുവന്ന ടിപ്പ ലോറി അവ കണ്ടില്ല. നിമിഷ നേരത്തിനുള്ളി എല്ലാം സംഭവിച്ചു. അവരെ ഇടിച്ചു തെറിപ്പിചച്ചുകൊണ്ട് വാഹനം നിർത്താതെ പാഞ്ഞുപോയി.  

  റോഡരികി രക്തം വാർന്നു കിടന്ന അവരുടെ കണ്ണുക അപ്പോഴും പരസ്പരം തിരയുന്നുണ്ടായിരുന്നു.   ഇരുഹൃദയങ്ങളുമപ്പോ ഈശ്വര സമക്ഷത്തി  പാപങ്ങളേറ്റുപറഞ്ഞ്  പ്രാണനുവേണ്ടിയുള്ള യാചനയി മുഴുകി. നക്ഷത്ത്രങ്ങ ഒരു നിമിഷം ഇമചിമ്മിത്തുറന്നുവോ, മേഘപാളികൾക്കിടയി  മിന്നൽപിണരുകൾ പിടഞ്ഞുവോ, അറിയില്ല. സ്നേഹിച്ച ആത്മാവുകളുടെ ഒത്തുചേരലിനായി ഈശ്വര ഇളവുനല്കിയതാവാം. ർദ്ധബോധാവസ്ഥയിലും ഒരാംബുലൻസിന്റെ ശബ്ദം കാതുക ശ്രവിച്ചു. പ്രത്യാശയുടെ ഒരു പൊൻവെളിച്ച മനസ്സുകളി  തെളിഞ്ഞു.


അഭിലാഷ് രവീന്ദ്ര